എടപ്പാളിൽ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു
എടപ്പാള്‍ പോത്തന്നൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു.ചേലത്ത് പറമ്പില്‍ കല്യാണി, സഹോദരി തങ്കമണി എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കല്ലാണി മണ്ണണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയുമായിരുന്നു. കല്ലാണിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് തങ്കമണിക്കു പൊള്ളലേറ്റത്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം.വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.