പാലക്കാട് ജില്ലയിൽ 174 നാമനിർദ്ദേശ പത്രികകൾ; 105 സ്ഥാനാർത്ഥികൾ
പാലക്കാട് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചപ്പോൾ ഇതുവരെ സമർപ്പിക്കപ്പെട്ടത് 174 നാമനിർദ്ദേശപത്രികകൾ. 12 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ, വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ 105 സ്ഥാനാർത്ഥികളാണ് ഇത്രയും നാമനിർദ്ദേശപത്രികകൾ സമര്‍പ്പിച്ചിട്ടുള്ളത്.
വിവിധ നിയോജകമണ്ഡലങ്ങളില്‍ ലഭിച്ചിരിക്കുന്ന നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം യഥാക്രമം പാലക്കാട് 17, മണ്ണാർക്കാട് 20, ഒറ്റപ്പാലം 16, പട്ടാമ്പി 15, തൃത്താല 16, കോങ്ങാട് 11, തരൂർ 13, നെന്മാറ 15, ആലത്തൂർ 11, ഷൊർണൂർ 12, ചിറ്റൂർ 18, മലമ്പുഴ 10 എന്നിങ്ങനെയാണ്. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 26ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാകും.
