logo
AD
AD

മങ്കടയിൽ LDF സ്ഥാനാർത്ഥിയാകുമെന്ന വാർത്ത തള്ളി കുന്നത്ത് മുഹമ്മദ്

മങ്കട മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് കുന്നത്ത് മുഹമ്മദ് രംഗത്ത്. ഒരു പ്രമുഖ വാർത്താ ചാനലിൽ ഇതുസംബന്ധിച്ച് വന്ന വാർത്തയ്ക്ക് പിന്നിൽ നിലവിലെ എം.എൽ.എയും അദ്ദേഹത്തിന്റെ അനുയായികളുമാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥി പ്രസ്ഥാന കാലം മുതൽ എക്കാലത്തും അടിയുറച്ച മുസ്ലിം ലീഗുകാരനായ താൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നത് തെറ്റായ പ്രചരണം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റ് പാർട്ടിയിൽ നിന്നും കടന്നുവന്ന ഒരു വ്യക്തിക്ക് മന്ത്രിസ്ഥാനവും മൂന്ന് തവണ എം.എൽ.എ സ്ഥാനവും നൽകിയിട്ടും വീണ്ടും സീറ്റ് നൽകുന്നതിനെ പാർട്ടി യോഗത്തിൽ താൻ പരസ്യമായി എതിർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തുവരുമ്പോൾ അതിൽ തന്റെ പേരുണ്ടാകില്ലെന്നും, താനറിയാതെ എൽ.ഡി.എഫ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ ഔദ്യോഗിക ലിസ്റ്റ് വരുന്നതുവരെയുള്ള വിലകുറഞ്ഞ പ്രചരണം മാത്രമാണിത്.

Latest News

latest News