logo
AD
AD

നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട വിവിധ സ്‌ക്വാഡുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, സര്‍വയലന്‍സ് ചെക്ക്പോസ്റ്റ് ടീം എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പണം, മദ്യം, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ് ഈ സ്‌ക്വാഡുകളുടെ പ്രധാന ചുമതലകള്‍.വോട്ടെടുപ്പ് സുതാര്യമായി നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരിശീലന ക്ലാസില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ട്രെയിനിങ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസറും സ്പെഷ്യല്‍ തഹസില്‍ദാറുമായ പി.എ.ഷാനവാസ് ഖാന്‍, കമ്പ്യൂട്ടറൈസേഷന്‍ ഇ ടി പി ബി എസ് ആന്‍ഡ് ഐടി നോഡല്‍ ഓഫീസര്‍ പി. സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ജി പ്രാണ്‍ സിങ്, എക്സ്പെന്‍ഡീച്ചര്‍ ആന്‍ഡ് ഫിനാന്‍സ് നോഡല്‍ ഓഫീസര്‍ സി. ജെ രാഖി, നോഡല്‍ ഓഫീസര്‍- സെക്ടര്‍ ഓഫീസേഴ്സ് ആന്‍ഡ് സീനിയര്‍ സൂപ്രണ്ട് എം.പി സബിത എന്നിവര്‍ പങ്കെടുത്തു.

latest News