logo
AD
AD

നാമനിർദേശ പത്രിക സമർപ്പണം കഴിഞ്ഞു, മത്സരചിത്രം വ്യാഴാഴ്ചയോടെ തെളിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞു. പത്രികകളുടെ സൂഷ്മ പരിശോധന നാളെ നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന തിയതി 26 വ്യാഴാഴ്ചയാണ്. അന്നത്തോടെ മണ്ഡലങ്ങളുടെ മത്സര ചിത്രം തെളിയും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുൾപ്പെടെയുള്ളവർ ഇന്നാണ് പത്രിക സമർപ്പിച്ചത്. നിലവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 1259 പത്രികകളാണ് ഇതുവരെ സമർപ്പിച്ചിരിക്കുന്നത്.⁣ ⁣ ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളും വെല്ലുവിളികളും നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്നതാണ് പ്രത്യേകത. ഇതിനിടെ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വിവാദമാകുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുന്ന സാഹചര്യവുമുണ്ടായി.⁣ ⁣ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ എല്ലാവരും പത്രിക സമർപ്പിച്ചുകഴിഞ്ഞു. ടി സിദ്ദിഖ്, ജോസ് കെ മാണി, ബി ഗോപാലകൃഷ്ണൻ, അപു ജോൺ ജോസഫ്, ടി.കെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രമുഖരും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതിനൊപ്പം സ്വതന്ത്രരും മറ്റ് പാർട്ടികളുടെ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെയെ എതൊക്കെ സ്ഥാനാർഥികൾക്ക് അപരന്മാർ ഉണ്ടാകുമെന്ന് വ്യക്തമാകു.⁣ ⁣ യുഡിഎഫ് അധികാരത്തിലെത്താതിരിക്കാൻ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 10 മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. 15 ദിവസം കൂടിയെ ഇനി പ്രചാരണത്തിന് അവശേഷിക്കുന്നുള്ളു. എപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും.

Latest News

latest News