ഭിന്നശേഷിക്കാര്‍ക്കായി മുച്ചക്ര വാഹന വിതരണ ക്യാമ്പ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ആദ്യ ഘട്ട മുച്ചക്ര വാഹനത്തിന്റെ വിതരണക്യാമ്പ് നടത്തി. വിതണോദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി നിര്‍വഹിച്ചു.
പരിപാടിയുടെ ഭാഗമായി മറ്റ് പദ്ധതി ആനുകൂല്യങ്ങളുടെയും സഹായ ഉപകരണങ്ങളുടെയും വിതരണവും നടന്നു. വിവിധ ഉപകരണങ്ങളുടെയും, സ്ഥിര നിക്ഷേപത്തിന്റെയും വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സരിത നിര്‍വഹിച്ചു. ആറ് മുച്ചക്ര വാഹനങ്ങളും, പത്ത് പേര്‍ക്ക് വിവിധ ഉപകരണങ്ങള്‍, 11 കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയുടെ വിതരണമാണ് നടന്നത്.
ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടി ഭിന്നശേഷി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ എം.വി ജയഡാലി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി.ബിന്ധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫെബിന്‍, ശോഭന, സിന്ധു, ധന്യ, സാമൂഹ്യനീതി ഓഫീസ് എച്ച്. എ പ്രദീപ്, കെ എസ് എസ് എം ജില്ലാ കോര്‍ഡിനേറ്റര്‍ മൂസ പതിയില്‍, ഭിന്നശേഷി സംഘടനാ പ്രതിനിധി റഷീദ് എന്നിവര്‍ പങ്കെടുത്തു.
