വടക്കഞ്ചേരിയിൽ KSRTCയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം.
പാലക്കാട്ടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ് തങ്കം ജങ്ഷനിൽ നിന്നും വടക്കഞ്ചേരി ടൗൺ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി.യിൽ ഇടിക്കുകയായിരുന്നു. തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വകാര്യ ബസിന്റെ മുൻവശത്തെ ഡോറിൻ്റെ ഭാഗത്താണ് ഇടിച്ചത്. അപകടത്തിൽ, കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു.
പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ, നെന്മാറ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ വീണും കമ്പിയിലിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്.