logo
AD
AD

മന്ത് രോഗനിവാരണ പരിപാടി ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേ മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

മലപ്പുറം: മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയര്‍മാന്‍ ജിതിന്‍ ജി. അനില്‍ നിര്‍വഹിച്ചു. പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് ചെയര്‍മാന്‍ പറഞ്ഞു.

തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ച് മന്ത് രോഗവ്യാപന നില വിലയിരുത്തുകയും രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ട്രാന്‍സ്മിഷന്‍ സര്‍വ്വേ നടത്തുന്നത്. മലപ്പുറം സാന്‍തോം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി അധ്യക്ഷയായി. ജില്ലാ സര്‍വ്വേലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാംഗം യമുന, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ. പ്രദീപ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ജില്ലാ ലാബ് ഓഫീസര്‍ പി. ഇബ്രാഹിം, ടെക്നിക്കല്‍ അസിസ്റ്റന്റ് പി. രാജന്‍, നഴ്സിങ് ട്യൂട്ടര്‍ ജിതിന്‍, ഡി.വി.സി.യു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹസിലാല്‍ എന്നിവര്‍ സംസാരിച്ചു.

Latest News

latest News