logo
AD
AD

ആരോഗ്യ പദ്ധതികളെ കുറിച്ച് നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി അധ്യക്ഷത വഹിച്ചു. എല്‍.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടര്‍ വി.കെ. മുരളി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, എന്‍.എച്ച്.എം സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജോര്‍ജ് ഫിലിപ്പ്, അര്‍ബന്‍ എം.ഐ.എസ.് മാനേജര്‍ എസ്. ബ്യൂള, ഡോ. നസീല, എന്‍.എച്ച്.എം. കോര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് തന്‍സീഹ്, ഷബി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

latest News