logo
AD
AD

ഒടമല മഖാം നേർച്ച: കൊടിയേറ്റം ജനുവരി 14ന്

പെരിന്തൽമണ്ണ: മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിലെ ആണ്ടു നേര്‍ച്ചയ്ക്ക് ജനുവരി 14ന് തുടക്കമാകും. ജനുവരി 14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിക്കുന്നതോടെ നാലു മാസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും.

ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. മെയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം, പ്രാർത്ഥനാ സമ്മേളനം, സ്നേഹ സംഗമം, മൗലിദ് പാരായണം തുടർന്ന് ജാതിമത ഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ നേർച്ച സമാപിക്കും.

Latest News

latest News