logo
AD
AD

കുറുക്കന്‍ സ്കൂട്ടറിന് മുന്നിലേക്ക് ചാടി അപകടം; പരിക്കേറ്റ അധ്യാപിക മരിച്ചു

പാലക്കാട്: പാലക്കാട് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചളവറ ഗവ. യുപി സ്കൂളിലെ താൽക്കാലിക അധ്യാപിക ഇ.വി. സുനിതയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടറിനു മുന്നിലേക്ക് കുറുക്കൻ ചാടിയാണ് അപകടമുണ്ടായത്.

രാവിലെ 10നു വട്ടമണ്ണപ്പുറം മിനി ‌സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടറിനു മുന്നിലേക്കു കുറുക്കൻ ചാടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ് സുനിതയ്ക്ക ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു സുനിത മരിച്ചത്.

Latest News

latest News