എം.ഡി.എം.എ.യുമായി യുവാക്കൾ അറസ്റ്റിൽ
നിലമ്പൂർ: കാറിൽ വില്പനയ്ക്കായി കൊണ്ടുവന്ന ആറു ഗ്രാം എം.ഡി.എം.എ.യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി അരിമ്പ്ര മഞ്ചേരി തൊടി ജുനൈദ് (25), ചെറിയക്കോടൻ അജ്മൽ (28) എന്നിവരെയാണ് എസ്.ഐ. എൻ. റിഷാദലി അറസ്റ്റ് ചെയ്തത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ലഹരിക്കടത്ത് തടയുന്നതിനായി നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിൽ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ വടപുറത്തുവെച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.