വിതരണത്തിനായി എത്തിച്ച 510 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍
മലപ്പുറം: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശിയായ പേവുന്തറ വീട്ടില്‍ മുഹമ്മദ് ഷബീബ് (31) ആണ് വാഴക്കാട് പൊലീസ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടവ് റിസോര്‍ട്ട് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് സ്വിഫ്റ്റ് കാറില്‍ നിന്ന് 510 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.