മലമ്പുഴ പുഷ്പമേളയിലും ഭക്ഷ്യമേളയിലും പങ്കെടുക്കാൻ അവസരം
മലമ്പുഴ ഉദ്യാനത്തിൽ 2025 ജനുവരി മാസത്തിൽ സംഘടിപ്പിക്കുന്ന പുഷ്പമേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സർക്കാർ/അർധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, നഴ്സറികൾ, ഹോം നഴ്സറികൾ, സ്വകാര്യ വ്യക്തികൾ എന്നിവർക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ പേര് രജിസ്റ്റര്‍ ചെയ്യാം. താൽപര്യമുള്ളവർ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ഇ-മെയിൽ /ഫോൺ മുഖേന പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ഫോൺ: 0491-2538996, ഇ മെയില്‍: info@dtpcpalakkad.com
മലമ്പുഴ ഉദ്യാനത്തിൽ 2025 ജനുവരി മാസത്തിൽ സംഘടിപ്പിക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് ഒരുക്കുന്ന ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ അവസരം. ജില്ലയിലെ തനത് വിഭവങ്ങൾ തയ്യാറാക്കി സന്ദർശകർക്ക് നൽകുന്നതിന് കാറ്ററിങ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവയ്ക്ക് സ്റ്റാളുകൾ വാടകയ്ക്ക് നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പായി ഇ-മെയിൽ /ഫോൺ മുഖേന പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ഫോൺ: 0491-2538996, ഇ മെയില്‍: info@dtpcpalakkad.com