പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസിലേക്ക് സൗണ്ട് സിസ്റ്റം നൽകി

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വകയായി പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് സൗണ്ട് സിസ്റ്റം നൽകി. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് താലൂക്ക് സപ്ലൈ ഓഫീസർ വി. അബ്ദുവിന് സൗണ്ട് സിസ്റ്റം കൈമാറി.
ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ മുഹമ്മദ് സമീർ.വി, സുൽഫത്ത് ബീഗം, സുരാ ദേവി, അസിസ്റ്റൻ്റ് താലൂക്ക് സപ്ലൈ ഓഫീസർ ആർ.ശരത്ചന്ദ്രൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ റജീഷ് കുമാർ, കെ.സി. സഹദേവൻ, ആർ. മീനു, ജി.കെ.ഷീന, സീനിയർ ക്ലാർക്ക് കെ.പി.രഘു, എൻ.രമ്യ, കുഞ്ഞിമുഹമ്മദ് കൂരിയാടൻ, തെക്കത്ത് ഉസ്മാൻ എന്നിവർ സംബന്ധിച്ചു.