മലാപറമ്പ് സബ്‌സ്റ്റേഷനിൽ നവീകരണം; വൈദ്യുതി മുടങ്ങും
പെരിന്തൽമണ്ണ: മലാപറമ്പ് 220 കെ.വി സബ്‌സ്റ്റേഷനിലെ ട്രാൻസ്‌ഫോർമർ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഏപ്രിൽ 21 വരെ എട്ട് ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. പെരിന്തൽമണ്ണ, മങ്കട, ചട്ടിപ്പറമ്പ്, എടയൂർ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കൊളത്തൂർ, മക്കരപ്പറമ്പ് എന്നീ സെക്ഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
