logo
AD
AD

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; 22കാരന് 15 വര്‍ഷം കഠിന തടവും പിഴയും

16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 22 വയസ്സുകാരനെ 15 വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയും 15,000 രൂപ പിഴയും വിധിച്ചു. വലമ്പൂര്‍ പൂപ്പലം സ്വദേശി പള്ളിയാലില്‍ വീട്ടിൽ ഫൈസലിനെ(22)യാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സൂരജ് എസ്. ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം.

പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ. അലി. എസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്പെക്ടര്‍ ശ്രീ. അലവി. സി ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന ശ്രീമതി. സിന്ധു. കെ.പി അന്വേഷണത്തില്‍ സഹായിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീമതി സപ്ന പി പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 27 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

latest News