പോക്‌സോ കേസ്: യുവാവിന് 8 വര്‍ഷം തടവും 75,000 രൂപ പിഴയും
പാലക്കാട്: 11 വയസ്സുള്ള കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ്. നെല്ലിയാമ്പതി മണലാരൂ എസ്റ്റേറ്റ് അനീഷ് രാജിനെ(34)യാണ് പോക്സോ കേസിൽ ശിക്ഷിച്ചത്. പിഴത്തുകയുടെ 50 ശതമാനം അതിജീവിതക്ക് കൊടുക്കാനും ഉത്തരവായി. പിഴ അടക്കാത്ത പക്ഷം പ്രതി 9 മാസം അധിക തടവ് അനുഭവിക്കണം.
2023 നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ പാടഗിരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന അരവിന്ദാക്ഷൻ രജിസ്റ്റർ ചെയ്ത കേസ്സ് ഇൻസ്‌പെക്ടർ മനോജ് ഗോപി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ ഉഷാകുമാരി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി ടി.എസ് ബിന്ദു നായർ ഹാജരായി. പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ച് 25 രേഖകൾ സമർപ്പിച്ചു. സി.പി.ഓ നിഷ മോൾ പ്രോസിക്യൂഷൻ നടപടികൾ എകോപിപ്പിച്ചു