കൊണ്ടോട്ടി വാഹനാപകടം: ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു
നീറ്റാണിമ്മൽ ഉണ്ടായ വാഹന അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പുളിക്കൽ പറവൂർ സ്വദേശി ആശാരിക്കണ്ടി വീട്ടിൽ നിസാമുദ്ദീനെ(36)യാണ് കേസെടുത്ത് ജാമ്യത്തിൽ വിട്ടത്.
അപകട ശേഷം ഇയാൾ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മേലേപറമ്പ് ക്വാറിയിൽ നിന്നും കരിങ്കല്ല് കയറ്റി പുളിക്കലെ ക്രഷറിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്.