logo
AD
AD

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽ പെട്ടു മരിച്ചു

മലപ്പുറം: ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽ പെട്ടു മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അർജുൻ (17) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ചുങ്കത്തറ എം.ബി.എം സ്കൂളിലെ വിദ്യാർത്ഥിയാണ്. ഫയ‍ർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Latest News

latest News