പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, ബൈക്ക് കത്തിനശിച്ചു
പാലക്കാട്: പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. അപകടത്തിന് പിന്നാലെ ഇവര്‍ സഞ്ചരിച്ച ബൈക്ക് കത്തിനശിച്ചു.
മലപ്പുറം ഭാഗത്ത് നിന്ന് വന്ന ബൈക്ക് പാലക്കാട് ഭാഗത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് നല്ല വേഗത്തിലാണ് എത്തിയതെന്നും അപകടം നടക്കുമ്പോള്‍ നല്ല മുടല്‍മഞ്ഞുമുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളാണ് മരിച്ചവര്‍. റിന്‍ഷാദും സുഹൃത്തുമാണ് മരിച്ചത്.
അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.