logo
AD
AD

ശബരിമല: വരുമാനത്തിൽ വൻ വർധന; ഒരുമാസം പിന്നിടുമ്പോൾ 22 കോടിയുടെ വർധന

ശബരിമല: മണ്ഡലകാലം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ശബരിമലയിൽ ഭക്തരുടെ എണ്ണത്തിലും അരവണയുടെ വിൽപനയിലും വൻ വർധനവ്. മുൻ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തിയപ്പോൾ അരവണ വിൽപനയിൽ 17.41 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. സന്നിധാനം ഗസ്റ്റ് ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്ത്‌ ആണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച വരെ ലഭിച്ച കണക്കുകൾ പ്രകാരം 22,67,956 ഭക്തർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്. മണ്ഡലകാലത്തിന് നട തുറന്നതു മുതൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്.

കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച വരുമാനത്തെക്കാൾ 22,76,22,481 രൂപ ഇത്തവണ അധികമുണ്ടായി. അരവണ വിറ്റുവരവ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 65,26,47,320 രൂപ ആയിരുന്നപ്പോൾ ഈ വർഷം 17,41,19,730 രൂപ വർധിച്ചു. കാണിക്കയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച തുകയേക്കാൾ 8.35 കോടി രൂപ അധികമായി എത്തി. ഭക്തരുടെ ആവശ്യാനുസരണം അരവണ ലഭ്യമാക്കാൻ കഴിഞ്ഞതാണ് വരുമാന വർധനവിന് ഇടയാക്കിയതെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു.

Latest News

latest News