വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 59,000 രൂപ പിഴ ഈടാക്കി
ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 975 സ്ഥാപനങ്ങളില്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശുചിത്വ പരിശോധന നടത്തി. വീഴ്ചകള്‍ കണ്ടെത്തിയ 133 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും 59,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പുകയില നിയന്ത്രണ നിയമം 2003 പ്രകാരം നിയമാനുസൃത ബോര്‍ഡുകള്‍ ഇല്ലാതെയും പൊതുസ്ഥലത്തു പുകവലിച്ചതും ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്ക് 86 സ്ഥാപനങ്ങളില്‍ നിന്നും 26800 രൂപ ഫൈനും ഈടാക്കി. ജില്ലയിലെ വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാക്കുളം അടിയകണ്ടിയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടല്‍ ശുചിത്വ പരിപാലനത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അടപ്പിച്ചതായും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. ആര്‍ വിദ്യ അറിയിച്ചു.