logo
AD
AD

പ്രണയം പ്രതീക്ഷകളുടെ വലകള്‍ നെയ്യലാണ്.. പ്രണയത്തിന്റെ അവസാനം നെയ്ത് വച്ച കിനാക്കളെല്ലാം ചാരമാവുന്നു

നിങ്ങൾ അയാളിൽനിന്നും⁣ പറയാതെ ഇറങ്ങിപ്പോകരുത്…!⁣ ⁣ പ്രണയങ്ങളിലെപ്പോഴും⁣ ഒരു മനുഷ്യൻ⁣ പ്രതീക്ഷയുടെ വലകൾ നെയ്യുകയായിരിക്കും.⁣ ഏറെ കഴിഞ്ഞാൽ⁣ രണ്ടറ്റവും ഒന്നിച്ചുമുട്ടുമെന്നയാൾ⁣ ചിന്തിച്ചിരിക്കാം.⁣ കിനാവുകളുടെ⁣ അങ്ങേയറ്റത്തു നിന്നും⁣ കണ്ണെടുക്കാതെ⁣ നോക്കുന്നുണ്ടാകാം.⁣ ആകാശങ്ങൾക്കിടയിലൂടെ⁣ ഓരോ മേഘത്തോടൊപ്പവും⁣ നിങ്ങളെ തിരഞ്ഞിറങ്ങുന്നുണ്ടാകാം.⁣ ⁣ ഇലകൾ തമ്മിലുമ്മവെക്കുമ്പോൾ⁣ ഏറെ നാണത്തോടെ⁣ അയാൾ തലതാഴ്ത്തിയിരിക്കാം.⁣ ചുംബനം കിട്ടാത്തതിന്റെ⁣ ദാഹത്തിൽ⁣ അയാളങ്ങനെ ഉറങ്ങിപ്പോകാം.⁣ എല്ലാ രാത്രികളിലും⁣ മനുഷ്യരിങ്ങനെ⁣ പ്രണയിക്കപ്പെടുമ്പോൾ⁣ നെയ്ത്തു കഴിഞ്ഞ് അയാൾ⁣ വഴിവക്കത്തു നിങ്ങളെ⁣ കാത്തു നിൽപ്പുണ്ടാകാം.⁣ ⁣ പ്രിയപ്പെട്ട മനുഷ്യരേ,⁣ ⁣ പറയാതെ ഇറങ്ങിപ്പോകുന്ന⁣ പ്രണയങ്ങളിലെല്ലാം⁣ ഒരാൾ മരിക്കുന്നതിന്റെ⁣ എല്ലാ അടയാളങ്ങളും⁣ അവശേഷിക്കാം.⁣ അതിനാൽ,⁣ നിങ്ങൾ അയാളിൽനിന്നും⁣ ഇറങ്ങിപ്പോരുന്നതിനു മുമ്പ്⁣ നെയ്തു വെച്ച കിനാവുകളെല്ലാം⁣ ഒരു പിടി ചാരമാക്കുക…!⁣ ⁣ ⁣ ✍🏻 ലുബ്‌ന ഷെറിന്‍ കെ.പി.⁣ വളാഞ്ചേരി

Latest News

latest News