പട്ടാമ്പി : പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എസ് സി ധനസഹായ പദ്ധതിയിലൂടെ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വനിതാ ഗ്രൂപ്പ് സംരംഭമായ തൂവൽ പൗൾട്ടറി ഫാം ഉദ്ഘാടനം കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ പനങ്കിരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ നിർവഹിച്ചു.

പട്ടാമ്പി : പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എസ് സി ധനസഹായ പദ്ധതിയിലൂടെ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വനിതാ ഗ്രൂപ്പ് സംരംഭമായ തൂവൽ പൗൾട്ടറി ഫാം ഉദ്ഘാടനം കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ പനങ്കിരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ നിർവഹിച്ചു. കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ റഷീദ്, കൊപ്പം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ബീന, മെമ്പർമാരായ ടി വത്സല, കെ സി ഗോപാലകൃഷ്ണന്‍, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ കെ പി സുപ്രഭ, വ്യവസായ വികസന ഓഫീസർ വി എസ് സുഹൈൽ സംസാരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 75ശതമാനം ധനസഹായം നൽകിയ സംരംഭ പദ്ധതിയുടെ ഗുണഭോക്താക്കൾ കൊപ്പം ഗ്രാമപഞ്ചായത്തിലെ ബിന്ദു , സിന്ധു എന്നിവരാണ്. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ മൂലധന വായ്പ നൽകിയത് കേരള ബാങ്ക് കൊപ്പം ബ്രാഞ്ചാണ്.