ട്രെയിന്‍ യാത്ര നിരക്ക് കൂടും; പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി:രാജ്യത്തെ പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുമാണ് വര്‍ധനവ്. പാസഞ്ചര്‍ ട്രെയിനുകളില്‍ 500 കിലോമീറ്റര്‍ മുകളില്‍ അര പൈസ കൂട്ടിയിട്ടുണ്ട്..
യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്നുമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ എട്ടു മണിക്കൂറിനു മുന്‍പ് പ്രസിദ്ധീകരിക്കും. തല്‍ക്കാല്‍ ബുക്കിങ്ങിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കില്‍ മാത്രമല്ല റിസര്‍വേഷവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുമുണ്ട് മാറ്റം. ഇന്നുമുതല്‍ തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് മാത്രമേ ഐആര്‍സിടിസി ആപ്പുകളിലും റെയില്‍വേ വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.
ജൂലൈ 15 മുതല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒ ടി പി നിര്‍ബന്ധമാണ്. ഏജന്റ്മാര്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിലും ഒ ടി പി നമ്പര്‍ ബാധകമാണ്. ഏജന്റ് മാര്‍ക്ക് തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എസി കോച്ചുകള്‍ രാവിലെ 10 മുതല്‍ 10:30വരെയും നോണ്‍ എസി കോച്ചുകളില്‍ 11 മുതല്‍ 11:30 വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസുകളില്‍ ഒരു കിലോമീറ്ററിന് അര പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എക്‌സ്പ്രസ്സ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സബര്‍ബന്‍ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകളിലും വര്‍ദ്ധനവില്ല. ഇന്നുമുതല്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ എട്ടുമണിക്കൂര്‍ മുന്‍പ് പ്രസിദ്ധീകരിക്കും. നേരത്തെ ഇത് നാലു മണിക്കൂര്‍ മുന്‍പായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെടേണ്ട ട്രെയിനുകളില്‍ തലേന്ന് ഒമ്പതുമണിക്ക് മുന്‍പ് തന്നെ ചാര്‍ട്ട് തയ്യാറാക്കും.