logo
AD
AD

കാർഷിക വികസന സമിതി യോഗം ചേർന്നു

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ കാർഷിക വികസന സമിതി യോഗം ചേർന്നു. പഞ്ചായത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ, കർഷക ക്ഷേമ പദ്ധതികൾ, വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി എന്നിവ യോഗം വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു. കർഷകരോടുള്ള ആദരവും കാർഷിക മേഖലയോടുള്ള സമൂഹത്തിന്റെ പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ചിങ്ങം 1-ന് വിപുലമായ രീതിയിൽ കർഷകരെ ആദരിക്കുന്നതിനും കാർഷികോത്സവം സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പരിപാടി ജനപങ്കാളിത്തത്തോടെ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാനും തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മുബീന തസ്‌നി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബു താഹിർ തങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ ദാസൻ സേവ്യർ, വിവിധ പ്രദേശങ്ങളിലെ കർഷകർ എന്നിവർ പങ്കെടുത്തു.


latest News