വട്ടംകുളത്ത് 'മൺസൂൺ മത്സ്യസമൃദ്ധി' മത്സ്യകൃഷി വിളവെടുപ്പ് നടത്തി
വട്ടംകുളം: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ പൊന്നാനി മത്സ്യഭവന്റെ നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്തിൽ നടപ്പാക്കുന്ന 'മൺസൂൺ മത്സ്യസമൃദ്ധി-2026' പദ്ധതിയുടെ ഭാഗമായി ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. ജനകീയ മത്സ്യകൃഷി പദ്ധതിയിലെ ഗുണഭോക്താവായ കുഞ്ഞഹമ്മദ് കൊട്ടവളപ്പിൽ എന്ന കർഷകന്റെ കുളത്തിലെ വിളവെടുപ്പ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ്, വാർഡ് അംഗം സുനിൽകുമാർ, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികൾ, പൊന്നാനി മത്സ്യഭവനിലെ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
