logo
AD
AD

പ്രകൃതി സംരക്ഷണ ദിനാചരണവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

കുന്നംകുളം: ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം ബധിര വിദ്യാലയത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണവും 'വിട പറയാം ലഹരിയോട്' ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. കുന്നംകുളം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി.സി. മധു ഉദ്ഘാടനം നിർവഹിക്കുകയും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിക്കുകയും ചെയ്തു. സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി, വിദ്യാലയത്തിന് വൃക്ഷത്തൈ കൈമാറി, ക്വിസ് വിജയികൾക്ക് മെഡലും വൃക്ഷത്തൈയും വിതരണം ചെയ്തു. അധ്യാപകരും കേരള പ്രകൃതി സംരക്ഷണ സംഘം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ജൂൺ 26 മുതൽ നവംബർ 1 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന 'വിട പറയാം ലഹരിയോട്, കാത്തുസൂക്ഷിക്കാം നമ്മെ തന്നെ' ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


latest News