logo
AD
AD

പട്ടാമ്പി നഗരസഭയുടെ 'ക്യാച്ച് ദി റെയിൻ' പദ്ധതിക്ക് തുടക്കമായി

പട്ടാമ്പി: പട്ടാമ്പി നഗരസഭ നടപ്പാക്കുന്ന 'ക്യാച്ച് ദി റെയിൻ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രചാരണ പോസ്റ്റർ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ പ്രകാശനം ചെയ്തു. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിനുമായി അമൃത് 2.0 പദ്ധതിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വള്ളൂർ എ.എം.എൽ.പി. സ്‌കൂളിൽ ജലസംരക്ഷണ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ജലപ്രതിജ്ഞയെടുത്തു. വരും ദിവസങ്ങളിൽ വിപുലമായ ബോധവത്കരണ പരിപാടികളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും മഴവെള്ള സംഭരണികൾ നിർമിക്കുക, മഴവെള്ളം നേരിട്ട് കിണറുകളിലേക്കിറക്കി റീചാർജ് ചെയ്യുക തുടങ്ങിയ പ്രായോഗിക മാർഗങ്ങളാണ് കാമ്പെയ്ൻ ലക്ഷ്യമിടുന്നത്. ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷ കെ. ഷെഫീദ, കൗൺസിലർമാരായ ടി.പി. ഉസ്മാൻ, സി.പി. സജാദ്, സെക്രട്ടറി ഡോ. എസ്. അമൽ, ടി.എ. നിഖിൽ തുടങ്ങിയവർ സംസാരിച്ചു.


latest News