logo
AD
AD

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം; സിപിഐ എം പ്രതിഷേധിച്ചു

മങ്കട: എസ്.എഫ്.ഐ ദേശീയ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡൽഹിയിലെ എ.കെ.ജി ഭവനില്‍ എത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കൂട്ടിലങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറ്റുംമുറിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.പി അലവി ഉദ്ഘാടനം ചെയ്തു. എം.പി നസീമ അധ്യക്ഷയായി. ഏരിയാ കമ്മിറ്റി അംഗം എം.പി സലിം, പി.പി മുഹമ്മദ് യുസഫ്, എൻ.കെ മാനു, കെ. ഷീബ, കെ. സുരേഷ് എന്നിവർ സംസാരിച്ചു. കെ. വിനോദ് സ്വാഗതവും എം. ദാസൻ നന്ദിയും പറഞ്ഞു.


Latest News

latest News