യൂത്ത് ലീഗ് ദിനം: പതാക ഉയർത്തി
മുസ്‌ലിം യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് പനങ്ങാങ്ങര യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് വിനോദ് ടി.കെ, ജനറൽ സെക്രട്ടറി മിൻഹാബ് പി. എന്നിവർ പതാക ഉയർത്തി. ഭാഷാ സമരത്തിൽ ജീവൻ വെടിഞ്ഞ മജീദ് റഹ്മാൻ കുഞ്ഞിപ്പയെ ചടങ്ങിൽ അനുസ്മരിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ ഹംസത്ത് അലി സി, മുസബ്ബിർ മണ്ണുംകുളം, സൈനുദ്ധീൻ എ.ടി, അസ്കർ പി.ടി, ഹസീബ് കെ, ലുക്മാൻ കെ, വാർഡ് മെമ്പർമാരായ മുഹമ്മദ് അലി എം, സുബൈദ പി, അബ്ദുള്ള എം, സാബു, സക്കീർ, അസീസ്, മുഹമ്മദ്, അൻവർ തുടങ്ങിയവർ സംബന്ധിച്ചു.
