ഭാഷാ സമര അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു
പുഴക്കാട്ടിരി: മുസ്ലിം യൂത്ത് ലീഗ് പുഴക്കാട്ടിരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അനീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ മുസ്ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് കെ. പി. സാദിഖ് അലി, അബൂബക്കർ മാസ്റ്റർ, മൻസൂർ തയാട്ട്, സൈനുദ്ദീൻ മാസ്റ്റർ, റഫീഖ് ബാവ, ഹനീഫ നെടുവഞ്ചേരി, സൈദലവി അരീക്കര, അസീസ് പേങ്ങാട്ട്, ഹംസത്തലി ചെനങ്കര, നിയാസ് കുരിക്കൾ, മുസബിർ മണ്ണുംകുളം, സമീർ രാമപുരം, കുഞ്ഞിമുഹമ്മദ് സി., ഷംസാദലി കക്കാട്ടിൽ, സഫുവാൻ മൂന്നക്കൽ, സൈനുദ്ദീൻ എ. ടി., അനസ് കൊങ്ങംപാറ, ദാനിഷ് ഇബ്രാഹിം, ലത്തീഫ് അസ്‌ലം, ജാസിം പരവക്കൽ, മുബഷിർ രാമപുരം, സുഫിയാൻ വി. എന്നിവർ സംസാരിച്ചു.
