ഭിന്നശേഷിക്കാർക്ക് ഉല്ലാസയാത്ര ഒരുക്കി ആലംകോട് ഗ്രാമപഞ്ചായത്ത്
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു. പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉല്ലാസയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഹമ്മദ് റഫീഖ് അൽമയാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ, ശാരിക മുരളീധരൻ, വാർഡ് അംഗങ്ങളായ സിന്ധു മോഹൻ, കെ. മാധവൻ, സതി രാജൻ, ഷെരീഫ് ആണ്ടനാത്, അബ്ദുൽ മജീദ്, വിപിൻ കെ.വി., ഫൗസിയ സലീം, അബൂബക്കർ സിദ്ദിഖ്, അസിസ്റ്റന്റ് സെക്രട്ടറി സുതൻ, അങ്കണവാടി അധ്യാപകർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 70 ഓളം ഭിന്നശേഷിക്കാർക്ക് ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
