റോഡ് നാടിന് സമർപ്പിച്ചു
അങ്ങാടിപ്പുറം മദ്രസപ്പടി - പീച്ചാണിപ്പറമ്പ് പാലം റോഡ് ഉദ്ഘാടനം മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി നിർവ്വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഷബീർ മാഞ്ഞാമ്പ്ര സ്വാഗതം പറഞ്ഞു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമൂക്കിൽ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബൂ താഹിർ തങ്ങൾ, ഷാഫി, ഉനൈസ്, ആമീൻ, സലീം, സമീർ ബാബു, ഹനീൻ എന്നിവർ സംസാരിച്ചു. ഹാസൈനാർ നന്ദി പറഞ്ഞു.
