പ്ലസ് വണ്‍ പ്രവേശനോത്സവം: പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു
പാലക്കാട്: വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. പ്ലസ് വണ്‍ പ്രവേശനോത്സവം 2026 ന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെ.പി.ആര്‍.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥി സൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടത് സര്‍ക്കാരിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും വിദ്യാലയങ്ങളുടേയും ഉത്തരവാദിത്വമാണ്. പഠനേതര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരി പോലുള്ള സാമൂഹികവിപത്തുകളില്‍ നിന്നും കുട്ടികളിലെ അകറ്റാന്‍ സഹായിക്കും. ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ നടത്തുന്ന തൂഫാന്‍ പദ്ധതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനങ്ങള്‍ അടങ്ങുന്ന സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷയായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സൂര്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി ആര്‍ ശോഭന, ബ്ലോക്ക് വികസനകാര്യ സമിതി അംഗം ടി എം ഷറഫുദ്ദീന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് പദ്മജ, വാര്‍ഡ് മെമ്പര്‍ കെ ബിന്ദു, കെ പി ആര്‍ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ എം പി ശ്യാമള, പസിഡന്റ് എം പി സുരേഷ് കുമാര്‍, പറളി ബി പി സി എ എം അജിത്, ഹെഡ്മിസ്ട്രസ് ആര്‍ ബീന മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
