logo
AD
AD

മങ്കടയിൽ എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു

മങ്കട: വായനപക്ഷാചരണത്തിൻ്റെ ഭാഗമായി മങ്കട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മങ്കടയിലെ എഴുത്തുകാരുടെ സംഗമം നടത്തി. ബാലസാഹിത്യകാരൻ സി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. വിനോദ് മങ്കട മോഡറേറ്ററായി. എഴുത്തുകാരായ സലാം എലിക്കോട്ടിൽ, ഇഖ്ബാൽ മങ്കട, ഗോപാലൻ മങ്കട, മുനീർ മങ്കട, മുസ്തഫ കുന്നത്ത്, കെ. പി. മുരളീദാസ്, നൂറ വരിക്കോടൻ, സി. സുമ, റജീന റഹ്‌മാൻ, ഷാഹിന തറയിൽ, വി.ടി. കുട്ടിമാളു, സുബൈദ സദറുദ്ദീൻ തുടങ്ങിയവർ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. ചേരിയം ഗവ. ഹൈസ്കൂൾ വിദ്യാർത്ഥിനി അനു നന്ദ കവിത അവതരിപ്പിച്ചു. ഗ്രന്ഥാലയ നേതൃ സമിതി കൺവീനർ പി. ഹരിദാസൻ, പി.ആർ, പി. കമാൽ അഹമ്മദ്, സി. അശോകൻ, കെ. ലത, വാസുദേവൻ നെല്ലാംകോട്, കെ മുഹദലി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


Latest News

latest News