കെ.എസ്.കെ.ടി.യു പോസ്റ്റോഫീസ് മാർച്ച് നടത്തി
വട്ടംകുളം: വിബിജി റാം ജി പദ്ധതി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളം പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഒ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മറ്റിയംഗം എസ്. സുജിത്ത്, സി.പി.ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ. നവാബ്, ചുങ്കം ലോക്കൽ സെക്രട്ടറി കെ.പി. മോഹനൻ, സി. രാമകൃഷ്ണൻ, പി. കൃഷ്ണൻ, കെ. ലക്ഷ്മി, കെ.വി. രവീന്ദ്രൻ, പി.ജി. വിനോദ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
