നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം: പാലക്കാട് അഹല്യ ഫൗണ്ടേഷനുമായി സഹകരിച്ച് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സൗജന്യ നേത്ര ചികിത്സാ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഐനിചോട് നസീക്കോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്‌നി റഫീഖ്,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സജന രാജീവ് മെമ്പർമാരായ റഷീദ് മുതുകാട്,പരമേശ്വരൻ, ഷബ്‌ന നൗഫൽ, ഷാമില ഉസ്മാൻ,ധന്യ, അജയ് ഘോഷ്, റംസീന,ബ്ലോക്ക് മെമ്പർ അനിത പ്രകാശ്, റഫീഖ് ഒ പി, നിഷ മുസ്തഫ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ സംസാരിച്ചു.നിരവധി പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
