logo
AD
AD

അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക്‌ഷോപ്പ് അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്

ചാലിശ്ശേരി: അകാലത്തിൽ മരണപ്പെട്ട ചാലിശ്ശേരി കുന്നത്തുപറമ്പ് സ്വദേശി സുഭാഷിന്റെ കുടുംബത്തിന് വർക്ക്‌ഷോപ്പ് അസോസിയേഷന്റെ 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് കേരളം മലപ്പുറം ജില്ല കുന്നുംപുറം യൂണിറ്റ് മെമ്പർ ആയിരുന്ന 47 വയസ്സുള്ള സുഭാഷ് ദിവസങ്ങൾക്ക് മുമ്പാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മരണമടഞ്ഞ മെമ്പറുടെ കുടുംബത്തിന് അസോസിയേഷന്റെ ലൈഫ് ലൈൻ പദ്ധതിയിൽ 10 ലക്ഷം രൂപയുടെ ധനസഹായം കുന്നുംപുറം യൂണിറ്റ് പ്രസിഡണ്ട് വി.പി. പ്രവീൺ, സെക്രട്ടറി എൻ. ലിജീഷ്, ട്രഷറർ പി. പ്രദീപ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് ചെക്ക് ആയി കൈമാറി. വർക്ക്‌ഷോപ്പ് അസോസിയേഷൻ കൂറ്റനാട് യൂണിറ്റ് ഭാരവാഹികൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, മാധ്യമ പ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു. അമ്മ രുഗ്മിണി, ഭാര്യ ബീന, മക്കൾ അതുൽ കൃഷ്ണ, അഭിനവ്, അക്ഷയ് എന്നിവർ അടങ്ങുന്ന കുടുംബമാണ് സുഭാഷിന്റേത്. ലീല, സിന്ധു, സുമേഷ് സുധീഷ്, സുജീഷ് എന്നിവർ സഹോദരങ്ങളാണ്.


Latest News

latest News