ടൈലറിംഗ് ഷോപ്പിൻ്റെ മറവില്‍ ഹാന്‍സ് വില്‍പ്പന: യുവാവിനെ എക്‌സൈസ് പിടികൂടി
വിളയൂർ - കൂരാച്ചിപടിയിൽ ടൈലറിംഗ് ഷോപ്പിൻ്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിവന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 'ഓപ്പറേഷന്‍ തണ്ടര്‍' റെയ്ഡിന്റെ ഭാഗമായി വിളയൂർ - കൂരാച്ചിപടിയിൽ ടൈലറിംഗ് ഷോപ്പിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടിച്ചെടുത്തത്. കടയുടമയായ കൂരാച്ചിപടി സ്വദേശി കോട്ടേംകുന്നിൽ വീട്ടില്‍ ബാബുവിനെ പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
