സിഐടിയു അങ്ങാടിപ്പുറം പഞ്ചായത്ത് കൺവെൻഷൻ
അങ്ങാടിപ്പുറം : സിഐടിയു അങ്ങാടിപ്പുറം പഞ്ചായത്ത് കൺവെൻഷൻ സിഐടിയു മങ്കട ഏരിയ സെക്രട്ടറി എം.പി സലിം ഉദ്ഘാടനം ചെയ്തു. ഇ രാമദാസ് അധ്യക്ഷനായി. എസ് ഗിരീഷ് രക്തസാക്ഷി പ്രമേയവും എ കെ സുബൈർ അനുശോചന പ്രമേയവും കെ ദിലീപ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻ്റ് എ ഹരി സംസാരിച്ചു. സി സജി സ്വാഗതവും എ കെ സുബൈർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ കെ സുബൈർ (പ്രസിഡൻ്റ്) കെ ദിലീപ് (സെക്രട്ടറി) എം ഷൈജേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പടം : സിഐടിയു അങ്ങാടിപ്പുറം പഞ്ചായത്ത് കൺവെൻഷൻ സിഐടിയു മങ്കട ഏരിയ സെക്രട്ടറി എം പി സലിം ഉദ്ഘാടനം ചെയ്യുന്നു.
