ഹരിത കർമ്മസേന അവലോകന യോഗം ചേർന്നു
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിലിന്റെ അധ്യക്ഷതയിൽ ഹരിത കർമ്മസേന അവലോകന യോഗം ചേർന്നു. പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, മാലിന്യ ശേഖരണവും സംസ്കരണവും കാര്യക്ഷമമാക്കുക, ഹരിത കർമ്മസേനാംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
