logo
AD
AD

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാതിരമണ്ണ: വർദ്ധിച്ചുവരുന്ന ലഹരി ഉൽപന്നങ്ങളുടെ ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ബോധവൽക്കരണം നടത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ 'വിമുക്തി മിഷന്റെ' ആഭിമുഖ്യത്തിൽ പാതിരമണ്ണ എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'Say No To Drugs' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഷിജേഷ് പി. ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ അധികൃതരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിൽ നിന്നും സമൂഹത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. പി.ടി.എ പ്രസിഡണ്ട് റഷീദ് ബിൻസി സർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി.എൻ ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ എംപി നന്ദിയും പറഞ്ഞു.


latest News