logo
AD
AD

കൊപ്പം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു

കൊപ്പം: അധ്യാപകദിനത്തിൽ കൊപ്പം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ, വിരമിച്ച മുതിർന്ന അധ്യാപകർക്ക് ആദരം നൽകി. കൊപ്പം സ്റ്റേഷൻ പരിധിയിലെ വിവിധ പഞ്ചായത്തുകളിലുളള അധ്യാപകരുടെ വീടുകളിലെത്തിയായിരുന്നു ആദരം നൽകിയത്. കൊപ്പം അഭയത്തിൽ കഴിയുന്ന 94 പിന്നിട്ട റിട്ട. അധ്യാപിക മുരളി ടീച്ചറെ ആദരിച്ചായിരുന്നു തുടക്കം. കൊപ്പം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വി.എ സ്. അഖിൽരാജ്, ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ കെ. അനന്തകൃഷ്ണൻ, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീ സർ ടി. ദിഷ എന്നിവർ ചേർന്നാണ് അധ്യാപകരെ ആദരിച്ചത്. എസ്.സി, എസ്.ടി. ജില്ലാ മോണിറ്ററിങ് കമ്മിറ്റി അംഗം ശ്രീകുമാരനും പങ്കെടുത്തു.


latest News