സംസ്ഥാനത്തെ റോഡപകടങ്ങൾ: സർക്കാർ വിളിച്ച അടിയന്തര യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ തുടർച്ചയായി വർധിച്ചുവരുന്ന ഗുരുതര പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അടിയന്തര പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി സർക്കാർ വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും. പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി, ട്രാന്‍സ്പോർട്ട് കമ്മീഷണർ, ദേശീയപാത അതോറിറ്റി പ്രതിനിധി എന്നിവരുള്‍പ്പെടെയുള്ളവർ പങ്കെടുക്കും.
