കെഎസ്കെടിയു എടപ്പാൾ മേഖലാ സമ്മേളനം
എടപ്പാൾ: കെഎസ്കെടിയു എടപ്പാൾ മേഖലാ സമ്മേളനം തുയ്യം വിജയ എയുപി സ്കൂളിൽ നടന്നു. ടിവി മുകുന്ദൻ മാസ്റ്റർ പതാക ഉയർത്തി. സ്വാഗതസംഘം വൈസ് ചെയർമാൻ കെ.പി. രമേഷ് സ്വാഗതം പറഞ്ഞു. ടിവി മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.പി. ശങ്കരൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി. സജീവ് രക്തസാക്ഷി പ്രമേയവും കെ.വി. അഷറഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഓ. വേലായുധൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. വിജയൻ, കെ. പ്രഭാകരൻ, എം.പി. ലക്ഷ്മിനാരായണൻ എന്നിവർ സംസാരിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്ന സംവിധാനം നിർത്തി ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമ്മേളനം പ്രമേയം പാസാക്കി. പുതിയ ഭാരവാഹികളായി ഓ. വേലായുധൻ (സെക്രട്ടറി), കെ.വി. അഷറഫ് (പ്രസിഡന്റ്), മുകുന്ദൻ മാസ്റ്റർ (ട്രഷറർ), കല്ലാട്ടയിൽ കൃഷ്ണൻകുട്ടി, കെ.വി. സജീവ് (ജോയിന്റ് സെക്രട്ടറിമാർ), ഷാജു ഉദനിക്കര, സി. രത്ന (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തെരഞ്ഞെടുത്തു. പി.പി. സുകുമാരൻ, പി.വി. ലീല എന്നിവരുൾപ്പെടെ 19 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
