റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നടത്തി
എടപ്പാൾ റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ വെച്ച് നടന്ന ക്യാമ്പിന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. രോഹിത് ശശിധരൻ നേതൃത്വം നൽകി. റോട്ടറി എടപ്പാൾ പ്രസിഡണ്ട് പ്രകാശ് പുളിക്കപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് കെ.വി., പ്രതാപ് എളാട്ട്, ട്രഷറർ ഗസൽ ജലാൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
