logo
AD
AD

കോട്ടക്കലിൽ വൃദ്ധയ്ക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

കോട്ടക്കൽ: വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരുമണ്ണ സ്വദേശി കലോടി ഹൗസിൽ ഷാഹിദ് (28) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വൃദ്ധയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാഹിദിനെതിരേ ലഹരിമരുന്ന് ഉൾപ്പെടെ നിരവധി കേസുകൾ മുൻപും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.


latest News