logo
AD
AD

നന്തനാർ ജന്മശതാബ്ദി സിംമ്പോസിയം: സ്വാഗതസംഘം രൂപീകരിച്ചു

അങ്ങാടിപ്പുറം: കേന്ദ്ര സാഹിത്യ അക്കാദമിയും വള്ളുവനാടൻ സാംസ്കാരിക വേദിയും സംയുക്തമായി സെപ്തംബർ 20 ന് സംഘടിപ്പിക്കുന്ന നന്തനാർ ജന്മശതാബ്ദി സിംമ്പോസിയം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. കലാനിരൂപകനും എഴുത്തുകാരനുമായ എൻ പി വിജയകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി കോ ഓഡിനേറ്റർ അഡ്വ. പി നിഷാദ് അധ്യക്ഷനായി. രാമദാസ് മുണ്ടംകോടി പരിപാടികൾ വിശദീകരിച്ചു. പി സി അരവിന്ദൻ, പി സുധാകരൻ, വി സുനിൽ ബാബു, എം മുഹമ്മദ് ബഷീർ, ഹാരിഫാ ഹൈദർ, ജയശ്രീ എന്നിവർ സംസാരിച്ചു. രാജീവ് കാലടി സ്വാഗതവും, ആരിഫ് കൂട്ടിൽ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി അഡ്വ. പി എ നിഷാദ് (ചെയർമാൻ) രാമദാസ് മുണ്ടംകോടി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.


latest News